Monday, 8 August 2016

സ്കോളര്ഷിപ്പുകള്‍ നല്കുന്നതിനുള്ള പദ്ധതി



  1. ലക്ഷ്യം
  2. വ്യാപ്തി
  3. യോഗ്യതാസംബന്ധമായ വ്യവസ്ഥകള്‍
  4. മീന്‍സ് ടെസ്റ്റ്
  5. സ്കോളര്‍ഷിപ്പ് തുക
  6. VI. വിദ്യാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്
  7. കാലാവധിയും സ്കോളര്‍ഷിപ്പ് പുതുക്കലും
  8. പെയ്മെന്‍റ്
  9. സ്കോളര്‍ഷിപ്പ് വിതരണത്തിന്‍റെ രീതി
  10. സ്കോളര്‍ഷിപ്പിനുള്ള മറ്റു വ്യവസ്ഥകള്‍
  11. സ്കീമിന്‍റെ പ്രഖ്യാപനം
  12. അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍
  13. സ്കീമിന്‍റെ ഫണ്ടിങ് രീതി

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ പഠനത്തിന് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനുള്ള പദ്ധതി
ലക്ഷ്യം

മെട്രിക്കുലേഷനുശേഷം അല്ലെങ്കില്‍ സെക്കന്‍ഡറിതലത്തിലുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠനം പൂര്‍ത്തിയാക്കുന്നതിന് വേണ്ട സാമ്പത്തികസഹായം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
വ്യാപ്തി

ഈ സ്കോളര്‍ഷിപ്പുകള്‍ ഇന്ത്യയിലെ പഠനങ്ങള്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ. വിദ്യാര്‍ത്ഥി സ്ഥിരമായി താമസിക്കുന്ന സംസ്ഥാന/ കേന്ദ്ര ഭരണപ്രദേശസര്‍ക്കാരുകളായിരിക്കും അപേക്ഷകര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കുക.
യോഗ്യതാസംബന്ധമായ വ്യവസ്ഥകള്‍
i. ഇന്ത്യയിലെ പൌരന്മാര്‍ക്ക് സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്
ii. അംഗീകൃതസ്ഥാപനങ്ങളിലുള്ള എല്ലാ അംഗീകൃത പോസ്റ്റ് മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ പോസ്റ്റ് സെക്കണ്ടറി കോഴ്സുകളിലും പഠിക്കുന്നവര്‍ക്കായിരിക്കും സ്കോളര്‍ഷിപ്പ് നല്‍കുക. എന്നാല്‍ താഴെപ്പറയുന്ന ഇവയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
 
“എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയേഴ്സ് കോഴ്സുകള്‍, പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് കോഴ്സുകള്‍, ഡഫറിന്‍ ഷിപ്പിലെ (ഇപ്പോള്‍ രാജേന്ദ്ര) ട്രെയിനിങ് കോഴ്സുകള്‍, ഡെറാഡൂണ്‍ മിലിട്ടറി കോളജിലെ ട്രെയിനിങ് കോഴ്സുകള്‍, അഖിലേന്ത്യ തലത്തിലും സംസ്ഥാന തലങ്ങളിലുമുള്ള പ്രി എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററുകളിലെ കോഴ്സുകള്‍ എന്നിവയ്ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതല്ല.”
iii. അപേക്ഷകന്‍ സ്ഥിരമായി വസിക്കുന്ന സംസ്ഥാനത്ത്/ കേന്ദ്ര ഭരണപ്രദേശത്ത് ഉള്ള നിര്‍ദിഷ്ട പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു മാത്രമായിരിക്കും അപേക്ഷിക്കാന്‍ കഴിയുക. മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ ഹയര്‍ സെക്കണ്ടറി അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയോ സെക്കണ്ടറി എഡ്യൂക്കേഷന്‍ ബോര്‍ഡോ നടത്തുന്ന ഏതെങ്കിലും ഹയര്‍ പരീക്ഷ പാസായവര്‍ക്കു മാത്രമെ അപേക്ഷിക്കാനാവൂ.
iv. ഏതെങ്കിലും കോഴ്സിന്‍റെ ഒരു ഘട്ടം വിജയിച്ചശേഷം മറ്റൊരു വിഷയത്തില്‍ അതേ ഘട്ടം പഠിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പിന് യോഗ്യതയുണ്ടായിരിക്കുന്നതല്ല. ഉദാഹരണത്തിന്, ബി എയ്ക്കുശേഷം ബി കോം, അല്ലെങ്കില്‍ മറ്റേതെങ്കിലും വിഷയത്തിലുള്ള എം എ.
v. പ്രൊഫഷണല്‍ തലത്തിലുള്ള ഏതെങ്കിലും വിദ്യാഭ്യാസ കോഴ്സ് ഉദാഹരണത്തിന് ബി ടി/ ബി എഡിനുശേഷം എല്‍എല്‍ ബി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. 1980-81 വിദ്യാഭ്യാസവര്‍ഷം മുതല്‍ രണ്ട് പ്രൊഫഷണല്‍ കോഴ്സുകളിലുള്ള പഠനം അനുവദിച്ചിട്ടുണ്ട്.
vi. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോഴ്സുകളിലെ പതിനൊന്നാം ക്ളാസിലും മള്‍ട്ടിപര്‍പ്പസ് ഹൈസ്കൂളിലെ പന്ത്രണ്ടാം ക്ളാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. ഇവ തുടര്‍ച്ചയായ സ്കൂള്‍ കോഴ്സുകളായതുകൊണ്ടാണിത്. എന്നാല്‍ അത്തരം കോഴ്സുകളിലെ പത്താം ക്ളാസ് പരീക്ഷയെ മെട്രിക്കുലേഷനു തുല്യമായി പരിഗണിക്കുകയും പത്താം ക്ളാസ് പരീക്ഷ പാസായി മറ്റു കോഴ്സുകളില്‍ ചേരുന്നവരെ പോസ്റ്റ് മെട്രിക് വിദ്യാര്‍ത്ഥികളായി കണക്കാക്കും. അവര്‍ക്ക് സ്കോളര്‍ഷിപ്പ് വാങ്ങാന്‍ അര്‍ഹതയുണ്ടായിരിക്കും.
vii. കോഴ്സിന്‍റെ കാലത്ത് പ്രാക്ടീസ് ചെയ്യാന്‍ അനുവാദമില്ലെങ്കില്‍ മെഡിസിനിലെ ബിരുദാനന്തരവിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
viii. ആര്‍ട്സ്/ സയന്‍സ്/ കോമേഴ്സ് എന്നീ വിഭാഗങ്ങളിലെ അണ്ടര്‍ ഗ്രാജ്വേറ്റ്/ പോസ്റ്റ് ഗ്രാജ്വേറ്റ് പരീക്ഷകള്‍ പാസാകുകയോ തോല്‍ക്കുകയോ ചെയ്തശേഷം ഏതെങ്കിലും അംഗീകൃത പ്രൊഫഷണല്‍ അല്ലെങ്കില്‍ ടെക്നിക്കല്‍ സര്‍ട്ടിഫിക്കറ്റ്/ ഡിപ്ളോമ/ ഡിഗ്രി കോഴ്സുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റേതെങ്കിലും തരത്തില്‍ യോഗ്യതയുണ്ടെങ്കില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ്. എന്നാല്‍ ഗ്രൂപ്പ് ഐ യിലെ കോഴ്സുകള്‍ ഒഴികെയുള്ളവയില്‍ തുടര്‍ന്ന് തോല്‍ക്കുന്നത് അംഗീകരിക്കുന്നതല്ല.
ix. കറസ്പോണ്ടന്‍സ് കോഴ്സുകളിലൂടെ തങ്ങളുടെ വിദ്യാഭ്യാസം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്കും അര്‍ഹതയുണ്ടായിരിക്കുന്നതാണ്. ഡിസ്റ്റന്‍റ്, കണ്ടിന്യൂയിങ് വിദ്യാഭ്യാസമാണ് കറസ്പോണ്ടന്‍സ് എന്ന വാക്കില്‍ ഉള്‍ക്കൊള്ളുന്നത്.
x. ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെയും അവരുടെ മാതാപിതാക്കളുടെയും/ രക്ഷിതാക്കളുടെയും ഒരുമിച്ചുള്ള വരുമാനം നിര്‍ദിഷ്ട വരുമാനത്തിന്‍റെ പരിധിക്കപ്പുറം പോകുന്നില്ലെങ്കില്‍ അവര്‍ക്കും പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. തിരിച്ചുകിട്ടാത്തതും എന്നാല്‍ നിര്‍ബന്ധമായി അടയ്ക്കേണ്ടതുമായ ഫീസുകള്‍ റിഇംബേഴ്സ് ചെയ്യുന്ന പരിധിവരെയാണിത്.
xi. ഒരേ മാതാപിതാക്കളുടെ/ രക്ഷിതാക്കളുടെ എല്ലാ കുട്ടികള്‍ക്കും സ്കീമിന്‍റെ ആനുകൂല്യങ്ങള്‍ വാങ്ങാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
xii. ഈ സ്കീം പ്രകാരം സ്കോളര്‍ഷിപ്പ് വാങ്ങുന്നവര്‍ മറ്റേതെങ്കിലും സ്കോളര്‍ഷിപ്പോ/ സ്റ്റൈപ്പന്‍റോ വാങ്ങാന്‍ പാടുള്ളതല്ല. ഏതെങ്കിലും സ്കോളര്‍ഷിപ്പോ/ സ്റ്റൈപ്പന്‍റോ ലഭിച്ചാല്‍ ഇവയില്‍നിന്ന് തനിക്ക് പ്രയോജനകരമായത് ഏതെന്ന് കണ്ടെത്തി സ്വയം തെരഞ്ഞെടുപ്പ് നടത്തേണ്ടതും തെരഞ്ഞെടുത്ത സ്കോളര്‍ഷിപ്പ്/ സ്റ്റൈപ്പന്‍റ് എന്നിവയെക്കുറിച്ച് സ്ഥാപനത്തിന്‍റെ മേധാവി വഴി ഇത് ലഭ്യമാക്കുന്ന കേന്ദ്രത്തെ അറിയിക്കേണ്ടേതുമാണ്. ഈ സ്കീം പ്രകാരമുള്ള സ്കോളര്‍ഷിപ്പുകള്‍ മറ്റൊരു സ്കോളര്‍ഷിപ്പോ/ സ്റ്റൈപ്പന്‍റോ വാങ്ങുന്ന തീയതിമുതല്‍ നല്‍കുന്നതല്ല. എന്നാല്‍ സ്കീം പ്രകാരം വാങ്ങുന്ന സ്കോളര്‍ഷിപ്പിന് പുറമെ പുസ്തകങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും താമസസൌകര്യം സംബന്ധിച്ച ചെലവുകള്‍ വഹിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍നിന്നോ മറ്റേതെങ്കിലും ഉറവിടത്തില്‍നിന്നോ സൌജന്യതാമസമോ അല്ലെങ്കില്‍ ഗ്രാന്റ് അല്ലെങ്കില്‍ അഡ്ഹോക്ക് സാമ്പത്തികസഹായമോ സ്വീകരിക്കാവുന്നതാണ്.
xiii. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ ഏതെങ്കിലും പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്‍ററുകളില്‍ കോച്ചിങ് നേടുമ്പോള്‍ സ്കോളര്‍ഷിപ്പ് വാങ്ങുന്നവര്‍ക്ക് ആ കോച്ചിങ് പ്രോഗ്രാമിന്‍റെ കാലയളവില്‍ കോച്ചിങ് സ്കീം പ്രകാരമുള്ള സ്റ്റൈപ്പന്‍റിന് അര്‍ഹതയുണ്ടായിരിക്കുകയില്ല.



കുറിപ്പ് 1: അംഗീകൃതസ്ഥാപനങ്ങളിലെ എല്ലാ അംഗീകൃത പോസ്റ്റ് മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ പോസ്റ്റ് സെക്കണ്ടറി കോഴ്സുകളുടെ പഠനത്തിനും സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് ഈ സ്കീമിലെ യോഗ്യതാ വ്യവസ്ഥകളില്‍ സൂചിപ്പിച്ചിട്ടുള്ള കോഴ്സുകളുടെ ഗ്രൂപ്പുകള്‍ (ഒന്നു മുതല്‍ നാലുവരെ) വിവരിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്, അല്ലാതെ സമ്പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതല്ല. കോഴ്സുകളെ അവയുടെ തലങ്ങളനുസരിച്ച് അനുയോജ്യമായ രീതിയില്‍ ഗ്രൂപ്പ് തിരിക്കാന്‍ ഈ മന്ത്രാലയത്തിന്‍റെ No.11017/13/88-Sch.Cell, dated 3.8.1989 കത്തുപ്രകാരം അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും അധികാരമുണ്ടായിരിക്കുന്നതാണ്..
മീന്‍സ് ടെസ്റ്റ്

മാതാപിതാക്കളുടെ/ രക്ഷിതാക്കളുടെ എല്ലാത്തരം സ്രോതസുകളില്‍നിന്നുമുള്ള പ്രതിവര്‍ഷ വരുമാനം രൂപ 2,00,000/- യില്‍ (രണ്ടുലക്ഷം രൂപ മാത്രം) കവിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്.

കുറിപ്പ് 1: മാതാപിതാക്കള്‍ (വിവാഹിതരും തൊഴില്‍രഹിതരുമായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഭര്‍ത്താവ്) ജീവിച്ചിരിക്കുന്നിടത്തോളം കാലം മാതാപിതാക്കളുടെ/ ഭര്‍ത്താവിന്‍റെ എല്ലാ സ്രോതസുകളില്‍നിന്നുമുള്ള വരുമാനമായിരിക്കും കണക്കിലെടുക്കുക. ജോലിയുണ്ടായാല്‍പോലും മറ്റേതെങ്കിലും അംഗത്തിന്‍റെ വരുമാനം ഇതില്‍ ഉള്‍പ്പെടുത്തുന്നതല്ല. വരുമാനം സംബന്ധിച്ച സത്യപ്രസ്താവന നടത്തുന്ന ഫോമില്‍ ഇതിന്‍റെ അടിസ്ഥാനത്തിലാണ് വരുമാനം രേഖപ്പെടുത്തേണ്ടത്. മാതാപിതാക്കള്‍ (വിവാഹിതരും എന്നാല്‍ തൊഴില്‍രഹിതരുമായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഭര്‍ത്താവ്) മരിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥിയെ പഠനത്തില്‍ സഹായിക്കുന്ന രക്ഷിതാവിന്‍റെ വരുമാനമായിരിക്കും പരിഗണിക്കുക. ജോലി ചെയ്യുന്ന മാതാപിതാക്കളില്‍ ഒരാള്‍ നിര്‍ഭാഗ്യകരമായി മരിക്കുകയാണെങ്കില്‍ മാതാപിതാക്കളുടെ വരുമാനം നിലയ്ക്കുന്ന സാഹചര്യമുണ്ടാകുകയും തല്‍ഫലമായി സ്കീമിന്‍റെ വരുമാന പരിധിക്ക് കീഴില്‍ വരികയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു യോഗ്യതാ മാനദണ്ഡങ്ങള്‍ പൂര്‍ത്തികരിക്കുന്നതിന് വിധേയമായി ആ ദാരുണസംഭവം ഉണ്ടായ മാസം മുതല്‍ സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞാല്‍പ്പോലും ഇത്തരം വിദ്യാര്‍ത്ഥികളില്‍നിന്നുള്ള അപേക്ഷകള്‍ കാരുണ്യപൂര്‍വമുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പരിഗണിക്കുന്നതായിരിക്കും.

കുറിപ്പ് 2: വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന ഹൌസ് റെന്‍റ് അലവന്‍സിനെ ഇന്‍കം ടാക്സ് കണക്കൂകൂട്ടുമ്പോള്‍ ഒഴിവാക്കപ്പെടാന്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ വരുമാനം കണക്കാക്കുമ്പോള്‍ ഒഴിവാക്കുന്നതായിരിക്കും.

കുറിപ്പ് 3: ഒന്നിലധികം വര്‍ഷം തുടരുന്ന കോഴ്സുകളിലാണെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഒരിക്കല്‍ മാത്രമെ പരിഗണിക്കുകയുള്ളൂ, അതായത് പ്രവേശനസമയത്ത് മാത്രം.

കുറിപ്പ് 4: 2009 ഒക്ടോബര്‍ വരെയുള്ള വ്യവസായതൊഴിലാളികളുടെ ഉപഭോക്തൃ വിലസൂചിക കണക്കിലെടുത്തുകൊണ്ട് പുതുക്കിയ വരുമാന പരിധി വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്. വരുമാന പരിധി ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും പുതുക്കി നിശ്ചയിക്കുന്നതാണ്. പുതുക്കുന്നതിന് ശേഷമുള്ള വര്‍ഷത്തെ ഒക്ടോബര്‍ മാസത്തിലെ വ്യവസായ തൊഴിലാളികളുടെ ഉപഭോക്തൃവിലസൂചികയുമായി ബന്ധിപ്പിച്ചായിരിക്കും ഇത്. ഈ പുതുക്കല്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാകുന്നതുമായിരിക്കും.
സ്കോളര്‍ഷിപ്പ് തുക

കോഴ്സിന്‍റെ മുഴുവന്‍ കാലത്തേക്കുള്ള സ്കോളര്‍ഷിപ്പ് തുകയില്‍ താഴെപ്പറയുന്ന വിഭാഗങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കും:-
i. മെയിന്‍റനന്‍സ് അലവന്‍സ്,
ii. നിര്‍ബന്ധിതവും തിരിച്ചുകിട്ടാത്തതുമായ ഫീസിന്‍റെ റീഇംബേഴ്സ്മെന്‍റ്,
iii. സ്റ്റഡി ടൂര്‍ ചാര്‍ജുകള്‍,
iv. ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് പ്രബന്ധം ടൈപ്പ് ചെയ്യാനുള്ള/ പ്രിന്‍് ചെയ്യാനുള്ള ചാര്‍ജുകള്‍,
v. കറസ്പോണ്ടന്‍സ് കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ബുക്ക് അലവന്‍സ്,
vi. നിര്‍ദിഷ്ട കോഴ്സുകള്‍ക്കുള്ള ബുക്ക്ബാങ്ക് സംവിധാനം
vii. വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സിന്‍റെ പൂര്‍ണ കാലാവധിവരെ ഉള്ള അഡീഷണല്‍ അലവന്‍സ്

No comments:

Post a Comment