About Us

ആരാണ് സാംബവൻ, സാംബവർ?? എന്താണ് കേരള സാംബവസഭ??

സാംബവർ 


ഭാരതത്തിന്റെ തുടക്കത്തിൽ നില നിന്നിരുന്ന ദ്രാവിഡ സംസ്കാരത്തിലൂടെ ഭാരതത്തിന്റെ യഥാർത്ഥ അവകാശികൾ എന്ന് നിസ്സംശയം അവകാശപ്പെടാവുന്ന ഏക വർഗ്ഗമാണ് ദ്രാവിഡരുടെയും പൂർവികരായ ആദിദ്രാവിഡർ എന്നറിയപ്പെട്ടിരുന്ന സാംബവർ അല്ലെങ്കിൽ പറയർ എന്ന വർഗ്ഗം. ഇപ്പോൾ കേരളത്തിലും തമിഴ്നാട്ടിലും ഇന്ത്യയുടെ ചില തെക്കൻ സംസ്ഥാനങ്ങളിലുമായി 2001 സെൻസസ് പ്രകാരം ഏകദേശം 90 ലക്ഷത്തിൽ പരം സാംബവർ അല്ലെങ്കിൽ പറയർ നിലവിലുണ്ട്. അവരുടെ നിറം, സംസ്കാരം, അറിവ് നിമിത്തം സമൂഹത്തിൽ കീഴാളന്മാരായി മാറ്റപ്പെട്ട ഇവർ സമൂഹത്തിന്റെ മുൻ‌ നിരയിലേക്ക് വരുന്നതിന് വേണ്ടി പല മാർഗ്ഗങ്ങൾ സ്വീകരിച്ചപ്പോൾ സ്വന്ത സഹോദരങ്ങളെ തള്ളിപ്പറയാനും ഒറ്റിക്കൊടുക്കാനും നിർബന്ധിതരായി. തന്നിമിത്തം ഒത്തൊരുമയും ഐക്യവും നഷ്ടപ്പെട്ടുപോയ ഭാരതത്തിന്റെ യഥാർത്ഥ അവകാശികൾ ഇവിടത്തെ വരത്തന്മാരുടെ ചതികളിൽ അകപ്പെട്ടു പോയി. അവരുടെ ചൂഷണത്തിന് ആവോളം ഇരയായ ഇവർക്ക് മുൻ നിരയിലെത്താൻ തടസ്സമായി ഒരുപാട് വസ്തുതകൾ നിരത്തപ്പെട്ടതിനാൽ അടിമകളായി മാറ്റപ്പെട്ടു. നവോത്ഥാന കാലഘട്ടങ്ങളിൽ സാമൂഹിക പരിഷ്കർത്താക്കന്മാരുടെ നിരന്തരമായ ഇടപെടലുകൾ കാൽ ഭാഗം മാത്രം ഉയർത്തി കൊണ്ട് വന്നു. ഒരു കാലത്ത് ഇവരുടെ അവകാശമായിരുന്ന ഭൂമി അന്യാധീനപ്പെട്ടു പിന്നീട് സ്വന്തമാക്കാൻ മാസവും ശരീരവും മേലാളന്മാർക്കു പണയം വയ്ക്കേണ്ടി വന്നു. വർഷങ്ങൾ കാവൽ കിടന്നപ്പോൾ നമ്മുടെ കയ്യിൽ നിന്നും തട്ടിയെടുത്തതിന്റെ ഒരു ചെറിയ പങ്ക് നമുക്ക് തിരിച്ചു തന്നു കൊണ്ട് അവർ മഹാത്മാക്കളായി. 

ഇപ്പോഴത്തെ അവസ്ഥ

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇപ്പോൾ 60 വർഷത്തോളമായി എങ്കിലും സ്വാതന്ത്ര്യം കിട്ടാതെ കിടക്കുന്ന പട്ടികജാതി വിഭാഗത്തിലെ ഭൂരിപക്ഷ വർഗ്ഗമാണ് നാം. നമ്മുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സാമൂഹിക സാംബത്തിക അടിത്തറ മെച്ചപ്പെടുത്തുന്നതിനും വേണ്ടി നിരവധി എതിർപ്പുകൾ ലംഘിച്ച് ഭരണഘടന എഴുതിയുണ്ടാക്കിയ ബാബാ സാഹിബ് അംബേദ്കറുടെ താല്പര്യങ്ങളും ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും തകിടം മറിച്ചു കൊണ്ട് ഭരണഘടനയിലെ പട്ടികജാതിക്കാരുടെ നീതികളും അവകാശങ്ങളും അട്ടിമറിക്കപ്പെട്ടു. ഒരിക്കലല്ല.. പലപ്പോഴായി.. ഭാരതം മുഴുവൻ പറയുന്നു മുഴുവൻ അനുകൂല്യങ്ങളും അവകാശങ്ങളും പട്ടികജാതിക്കാർ തട്ടിയെടുക്കുന്നുവെന്ന്. എന്നാൽ ഇതിന്റെ മറവിൽ സംവരണവും അവകാശങ്ങളും മറ്റുള്ളവർ ഈ 60 വർഷത്തിനുള്ളിൽ കേരളത്തിലുൾപ്പെടെ തട്ടിയെടുക്കപ്പെട്ടപ്പോൾ അതിനെതിരെ ശബ്ദിക്കാനോ പ്രതികരിക്കാനോ ഈ മഹാന്മാർ ആരും തന്നെയില്ലായിരുന്നു. ഭാരതത്തിലെ പട്ടിക ജാതിക്കാരുടെ ഈ അവസ്ഥ ഏറ്റവും അധികം ബാധിച്ചത് സാംബവ വർഗ്ഗത്തെയായിരുന്നു. 

“പട്ടി പറ്റം ചേർന്നാലും ........ പറ്റം ചേരില്ല”

സാമൂഹിക നിലവാരം മെച്ചപ്പെടുത്തുനതിനും സാംസ്കാരിക നിലവാരം ഉയർത്തുന്നതിനും വേണ്ടി മറ്റ് മതങ്ങളിലേക്ക് ചേക്കേറിയപ്പോൾ ഭരണഘടനയിലെ മത സ്വാതന്ത്ര്യം എന്ന മൌലീക അവകാശം നമുക്ക് മുൻപിൽ കൊട്ടിയടയ്ക്കപ്പെട്ടു.. നാട്ടുകാരുടെ ആക്ഷേപങ്ങൾക്ക് മുൻപിൽ അവൻ പട്ടിക ജാതിക്കാരനും സർക്കാരിന്റെ കണ്ണിൽ അവൻ ഉയർന്ന ജാതിക്കാരനുമായി മാറ്റപ്പെട്ടു. മതം മാറിയതു കൊണ്ട് എന്ത് വ്യത്യാസമാണ് ഫലത്തിൽ അവന് ഉണ്ടായത്?? സായിപ്പന്മാർ നടത്തികൊണ്ടിരുന്ന ചില സ്ഥാപനങ്ങളും പള്ളികളൂം അവർ ഇന്ത്യ വിട്ടപ്പോൾ നമ്മുക്ക് മേലുള്ള സർക്കാരിന്റെ അവഗണന കാരണം നമ്മുടെ വർഗ്ഗതിന്റെ അഭിവ്ര്ദ്ധിയ്ക്കായി ഏൽ‌പ്പിച്ചു. കാലക്രമേണ അതും മറ്റുള്ളവൻ തട്ടിയെടുത്തു. ചുരുക്കം പറഞ്ഞാൽ സാംബവ സമുദായം പേരിൽ മാത്രം ഒതുങ്ങുന്ന ഒരു സമുദായം ആയി മാറ്റപ്പെട്ടു. ഇതര സമുദായങ്ങൾ അത് പട്ടികജാതിയിലുള്ളവരാണെങ്കിലും സംഘടിച്ചു മുന്നേറിയപ്പോൾ നമ്മുടെ ഐക്യമില്ലായ്മ കാരണം നമുക്ക് ക്രമേണ ഉള്ളതെല്ലാം നഷ്ടമായിത്തുടങ്ങി. ‘പട്ടി പറ്റം ചേർന്നാലും പറയർ ചേരില്ല’ എന്ന ചൊല്ല് അന്വർത്ഥമായി തന്നെ കിടന്നു. 

തെക്കൻ കേരളത്തിലെ മുന്നേറ്റം

തെക്കൻ കേരളത്തിൽ സാംബവവിഭാഗത്തിന് ജാതി തെളിയിക്കുന സർട്ടിഫിക്കറ്റിന് വേണ്ടി സാമുദായികവർഗ്ഗശക്തികളുടെ മുൻപിൽ ഓശ്ചാനിച്ച് നിൽക്കേണ്ട അവസ്ഥ രൂക്ഷമായി. സർക്കാർ സ്ഥാപനങ്ങളിൽ ജാതി പറഞ്ഞ് ഓടിച്ചു വിടുകയും ചാണകവെള്ളം തളിക്കുകയും നമ്മുടെ ജന്മസിദ്ധമായ കഴിവുള്ള കലാകാരന്മാരെ പടിക്ക് പുറത്തിരുത്തിയും നിയമലംഘനം രൂക്ഷമായ രീതിയിൽ നടത്തപ്പെടുന്നു. എല്ലാ സർക്കാർ ഓഫീസുകളും മറ്റിതര ജാതി സംഘടനകളുടെ പ്രവർത്തന കേന്ദ്രങ്ങളായി.. ഇതിനൊരു മാറ്റം വേണം.. അതിന് സാംബവർ ഒന്നിച്ചേ മതിയാകൂ.. പല സംഘടനകൾ വർഷങ്ങളായി സമുദായത്തിന് വേണ്ടി പ്രവർത്തിക്കുന്നുവെങ്കിലും അതെല്ലാം വെറും പേപ്പറിൽ മാത്രം ഒതുങ്ങുന്നതായി.. സർക്കാരിനോട് നമ്മുടെ ആവശ്യങ്ങൾ അറിയിക്കാനും സർക്കരിനോട് സമരം ചെയ്ത് നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കാനും നമ്മുടെ അവസ്ഥകൾക്ക് കാര്യമായ മാറ്റങ്ങൾ കൊണ്ട് വരുന്നതിനും ശക്തമായ നേത്ര്ത്വമുള്ള ഒരു സംഘടന അനിവാര്യമായി.. 

നൂതന തലമുറ

നമുക്കിനി കാലങ്ങളില്ല. ആലോചിച്ചു നിൽക്കാനുള്ള സമയങ്ങളില്ല.. 


നിരവധി സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ കഴിവും പ്രാപ്തിയും നമ്മുടെ സമുദായത്തെ സമൂഹത്തിൽ മുൻ നിരയിൽ കൊണ്ടെത്തിക്കാനും കഴിയുന്ന നേതാക്കളായി ശ്രീ.എ.സി.ബിനുകുമാറിൻ്റെ നേതൃത്വത്തിൽ നിരവധി സമുദായസ്നേഹികൾ ചേർന്ന് സമുദായത്തെ ഒന്നടങ്കം കേരള സാംബവ സഭയുടെ കൊടിക്കീഴിൽ കൊണ്ടു വന്നു. കേവലം ഒന്നര വർഷം കൊണ്ട് ഈറ്റത്തൊഴിലാൾക്ക് വേണ്ടി സമരം, സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ട് നീതി നിഷേധത്തിനെതിരായ സമരം, അധികാരപ്രതിനിധ്യത്തിനു വേണ്ടി രണ്ടാം നവോദ്ധാനസംഗമം അങ്ങനെ കേരള സർക്കാരിന്റെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും രഹസ്യയോഗങ്ങളിൽ വരെ സംസാരിക്കപെടാനുള്ള ആർജ്ജവം ഈ കാലയലവിനുള്ളിൽ സമുദായം നേടിയെടുത്തു. അനുഗ്രഹീത കലാകാരനും ലോകത്തിന്റെ നെറുകയിൽ കേരളത്തെ കൊണ്ടു പോയി എത്തിച്ച നമ്മുടെ സമുദായാംഗമായ ശ്രീ.നെയ്യാറ്റിങ്കര വാസുദേവൻ സാറിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ പേരിൽ ഒരു കൾച്ചറൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അനുവദിക്കുന്നതിനും പരിവർത്തിത ക്രൈസ്തവരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് വേണ്ടി ഒരു കമ്മിഷൻ നിയമിക്കുന്നതിനും തുടങ്ങി 16 ഇന ആവശ്യങ്ങൾ അടങ്ങിയ ഒരു അവകാശപത്രിക സർക്കാരിനു മുൻപിൽ വയ്ക്കാനും അതിന്റെ പേരിൽ മന്ത്രിസഭായോഗങ്ങളിൽ ചർച്ച വയ്പ്പികാനും ഈ സംഘടനയ്ക്ക് കഴിഞ്ഞു...  ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് കേരളത്തെ ഭരിച്ചുകൊണ്ടിരുന്ന രണ്ട് മുഖ്യമന്ത്രിമാരെയും കേരളത്തിൻ്റെ പ്രതിപക്ഷനേതാക്കന്മാരെയും പാർട്ടി അദ്ധ്യക്ഷന്മാരെയും ഉൾപ്പെടുത്തിക്കൊണ്ട് സാംബവചരിത്രത്തിൽ വലിയ സമ്മേളനങ്ങൾ സംഘടിപ്പിക്കുവാൻ കഴിഞ്ഞ ഈ നേതൃത്വം 2018ൽ ചെങ്ങന്നൂരിൽ സാംബവരുടെയും എൻ.എസ്.എസിൻ്റെയും നൂറ്റാണ്ടുകൾ പഴക്കമുള്ള സംഘടനകളുടെ ആസ്ഥാനത്ത് വാർഷികസമ്മേളനം നടത്തി. തുടർന്ന് മതത്തിൻ്റെ പേരിൽ സമുദായത്തിൽ നിന്നും പേരു കേട്ട സംഘടനകളാൽ ഒറ്റപ്പെട്ടവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും സർക്കാർ ശമ്പളം പറ്റുന്ന സർക്കാരിതര സ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്തുന്നതിനും സർക്കാർ തസ്തികളിൽ കാറ്റഗറി തിരിച്ച് പട്ടികജാതിക്കാരുടെ അനുപാതം വെളിപ്പെടുത്തണമെന്നും കൊല്ലം ജില്ലയിൽ ആർ.പി.എല്ലിൽ സമുദായാംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിലുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടും തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ നിന്നും പതിനായിരത്തിൽ കൂടുതൽ സാമ്പവർ പങ്കെടുത്ത സെക്രട്ടരിയേറ്റ് മാർച്ച് സംഘടിപ്പിച്ചു... അങ്ങനെ നിരവധി പൊൻതൂവലുകൾ തലയിലേന്തി കേരള സാംബവ സഭ ഇതര സാംബവ സംഘടനകൾക്ക് അസൂയ ഉണ്ടാക്കുന്ന തരത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നു... ഇപ്പോൾ മറ്റ് സാംബവ സംഘടനകളെയും കെ.എസ്.എസിനോടൊപ്പം ചേർത്ത് നിറുത്തി കേരളത്തിൽ സാംബവർക്ക് അർഹമായ നിരവധി നേട്ടങ്ങൾ സ്വന്തമാക്കാനായുള്ള ശ്രമത്തില്ലാണ് കേരള സാംബവ സഭ. ഈ ശ്രമത്തിൽ പങ്കാളികളാകാൻ കേരളത്തിലെ മുഴുവൻ സാംബവരെയും സാംബവ സംഘടനകളെയും കേരള സാംബവ സഭ സ്വാഗതം ചെയ്യുന്നു....

എതിർശക്തികൾ

സമുദായത്തിന്റെ ഐക്യം മാത്രം പ്രധാന അജണ്ടയാക്കിയ ഈ സംഘടനയ്ക്ക് പ്രത്യേക രാഷ്ട്രീയ ചായ്‌വോ ലക്ഷ്യങ്ങളോ മത ചിന്തയോ ഇല്ല എന്നതാണ് മുഖമുദ്ര. ഒരു പാർട്ടിയുടെയും കീഴിൽ നിൽക്കാനും നേതാക്കൾ തയ്യാറല്ല എന്നുള്ളതിന് തെളിവാണ് നമ്മുടെ കഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തനം.. സമുദായത്തിനകത്തു നിന്നും പുറത്തു നിന്നും നമ്മുടെ ഐക്യത്തെ ഭയപ്പെടുന്ന കുടിലശക്തികൾ ശക്തിയായി പ്രവർത്തിക്കുന്നുണ്ട്.. അതും നാം കാണുന്നുണ്ട്.. 



വിജയം നമുക്കായിരിക്കും.. 




കാരണം കേരള സാംബവ സഭ എന്നും എപ്പോഴും സാംബവന്റെ കൂടെയാണ്..

No comments:

Post a Comment