ചോ : സംവരണം നല്‍കുന്നതുകൊണ്ടല്ലേ ഇപ്പൊഴും ഇന്ത്യയില്‍ ജാതീയത നിലനില്‍ക്കുന്നത് ?
സംവരണം നല്‍കിത്തുടങ്ങുന്നതിനുമുന്‍പ് ഇന്ത്യയില്‍ എന്തായിരുന്നു അവസ്ഥ ? എല്ലാവരും സമന്‍മാരായിരുന്നോ ? ജാതീയതയുടെ ദുരിതങ്ങള്‍ അനുഭവിച്ച ജനവിഭാഗങ്ങളെയും മറ്റുള്ളവര്‍ക്കൊപ്പം ശക്തിപ്പെടുത്തി ജാതീയതയെ തുടച്ചു നീക്കാനുള്ള പരിശ്രമമാണ് സംവരണം, അത് ജാതീയതയ്ക്കു കാരണമാകുമെന്ന് പറയുന്നത് മരുന്നുകഴിക്കുന്നതാണ് രോഗങ്ങൾ ഉണ്ടാകാന്‍ കാരണമെന്ന് പറയുന്നതിന് തുല്യമാണ്.
ചോ : സംവരണം നല്‍കുന്നത് എഫിഷ്യന്‍സിയെ ബാധിക്കില്ലെ ?
സംവരണത്തിന്‍റെ കാര്യം വരുമ്പോള്‍ മാത്രം പലരും എഫിഷ്യന്‍സിയുടെ കാര്യമോര്‍ത്തു ദുഖിക്കുന്നത് പരിഹാസ്യമാണ് . അനേകം സ്വകാര്യ കോളേജുകളില്‍ നിന്നു എംബിബിഎസും എഞ്ചിനീയറിങ്ങും പഠിച്ചിറങ്ങുന്നവരെക്കുറിച്ച് ആരും ഇങ്ങനെയൊരു വാദമുയര്‍ത്തിക്കാണാറില്ലല്ലോ. ആവശ്യമായ പരിശീലനം നല്‍കിയാല്‍ മിക്കവര്‍ക്കും ചെയ്യാന്‍ കഴിയുന്നതാണ് ആധുനിക സമൂഹത്തിലെ തൊഴിലുകളില്‍ ഭൂരിഭാഗവും.കൂടാതെ ഒരു സമൂഹത്തിലെ .എല്ലാ ജനവിഭാഗങ്ങളുടെയും ഉയര്‍ച്ചയ്ക്കും താഴ്ച്ചയ്ക്കും ഉത്തരവാദി ആ സമൂഹം തന്നെയാണ്, ഒരു സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുന്നത് എഫിഷ്യന്‍സി കുറയാനിടയാക്കുന്നുണ്ടെങ്കില്‍ അത് സഹിക്കാന്‍ ആ സമൂഹം ബാധ്യസ്ഥമാണ്.
ചോ: എന്താണ് സംവരണം ?
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളൂടെയും ജനസംഖ്യയ്ക്കാനുപാതികമായ പ്രതിനിധ്യം സമസ്ത മേഖലകളിലും ഉറപ്പാക്കുകയെന്നതാണ് സംവരണത്തിന്‍റെ അടിസ്ഥാനം.
ഉദാഹരണമായി ഒരു ജനവിഭാഗം (SC/ST/OBC/സ്ത്രീകള്‍/ന്യൂനപക്ഷങ്ങള്‍ etc) സമൂഹത്തിന്‍റെ ജനസംഖ്യയുടെ 30 ശതമാനം ഉണ്ടെങ്കില്‍, ആ സമൂഹത്തിലെ അഡ്മിനിസ്ട്രേഷന്‍, രാഷ്ട്രീയം, ജുഡീഷ്യറി, പോലീസ് തുടങ്ങി സമസ്ത മേഖലകളിലും ആ വിഭാഗത്തിന് 30 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുകയെന്നതാണ് സംവരണത്തിന്‍റെ ലക്ഷ്യം. കാരണം ജനാധിപത്യം കേവലം ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. ഭരണം നിര്‍വഹിക്കപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നീതിന്യായവ്യവസ്ഥ, ജുഡീഷ്യറി എന്നിങ്ങനെ അധികാരത്തിന്റെ സമസ്ത മേഖലകളിലും എല്ലാ വിഭാഗങ്ങള്‍ക്കും ജനസംഖ്യയ്ക്കാനുപാതികമായ പ്രാതിനിധ്യം ഉറപ്പാകുമ്പോള്‍ മാത്രമേ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ലഭിക്കുകയുള്ളൂ, അപ്പോള്‍ മാത്രമേ ആ സമൂഹം പൂര്‍ണമായ അര്‍ഥത്തില്‍ ഒരു ജനാധിപത്യസമൂഹമായി മാറുകയുള്ളൂ.
ഒരു സമൂഹത്തിലെ ഓരോ പൌരനും ആ സമൂഹത്തിലെ റിസ്സോര്‍സസ്സില്‍ തുല്യമായ അവകാശമാണുള്ളതെന്ന് ചിന്തിച്ചാല്‍ സംവരണമെന്ന ആശയത്തോട് ഒരിയ്ക്കലും അസഹിഷ്ണുത തോന്നില്ല .
ചോ: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കല്ലേ സംവരണം നല്കേണ്ടത് ?
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളൂടെയും ജനസംഖ്യയ്ക്കാനുപാതികമായ പ്രതിനിധ്യം സമസ്ത മേഖലകളിലും ഉറപ്പാക്കുകയെന്നതാണ് സംവരണത്തിന്‍റെ അടിസ്ഥാനം, അല്ലാതെ ഒരു വ്യക്തിയുടെ സാമ്പത്തികസ്ഥിതിയുമായി സംവരണത്തിന് നേരിട്ടു യാതൊരു ബന്ധവുമില്ല. ഉദാഹരണമായി സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്നതും, സാമ്പത്തികസ്ഥിതികുറഞ്ഞവര്‍ക്ക് സംവരണം നല്‍കുന്നതും തികച്ചും വ്യത്യസ്ഥമായ രണ്ടു കാര്യങ്ങളാണ് . സാമ്പത്തികസ്ഥിതികുറഞ്ഞവര്‍ക്ക് സംവരണം നല്‍കുകവഴി സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലയെന്നതുപോലെ സാമ്പത്തികസ്ഥിതികുറഞ്ഞവര്‍ക്ക് സംവരണം നല്‍കുകവഴി ഒരു പിന്നോക്കവിഭാഗത്തിന്‍റെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല.
എന്നാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്തുകവഴി പിന്നോക്കവിഭാഗങ്ങള്‍ സാമൂഹികമായി മാത്രമല്ല സാമ്പത്തികമായും വളരെ പിന്നിലാണ്.ടെണ്ടുല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ചു ഗ്രാമങ്ങളില്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ അതായത് ജാതി സംവരണം ഒരു പരിധിവരെ സാമ്പത്തിക സംവരണത്തിന്റെ കൂടി കടമ നിര്‍വഹിക്കുന്നുണ്ട്, പക്ഷേ അതൊരിക്കലും അതിന്‍റെ പ്രാഥമിക ലക്ഷ്യമല്ല.
ടെണ്ടുല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ചുള്ള വിവിധ വിഭാഗങ്ങളുടെ ദാരിദ്രനിലവാര സൂചിക താഴെകൊടുക്കുന്നു.
ടെണ്ടുല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ചുള്ള വിവിധ വിഭാഗങ്ങളുടെ ദാരിദ്രനിലവാര സൂചിക താഴെകൊടുക്കുന്നു.
Social Group
|
Rural
|
Urban
| ||
2004-05
|
2011-12
|
2004-05
|
2011-12
| |
Scheduled Tribes
|
62.3
|
45.3
|
35.5
|
24.1
|
Scheduled Castes
|
53.5
|
31.5
|
40.6
|
21.7
|
Other Backward Classes
|
39.8
|
22.6
|
30.6
|
15.4
|
Others
|
27.1
|
15.5
|
16.1
|
8.2
|
All Population
|
41.8
|
25.7
|
25.7
|
13.7
|
No comments:
Post a Comment