Tuesday, 9 August 2016

പൊയ്കയില്‍ യോഹന്നാന്‍ ഉപദേശി – ദലിത്ബന്ധു എന്‍ കെ ജോസ്

No automatic alt text available.
കേരളം കണ്ട വലിയ മഹാന്‍മാരില്‍ ഒരാളായ ശ്രീ യോഹന്നാന്‍ ഉപദേശിയുടെ (പൊയ്കയില്‍ അപ്പച്ചന്റെ/ശ്രീകുമാരഗുരുദേവന്റെ) 112-ാമത് ജന്‍മദിനാഘോഷ ത്തില്‍ പങ്കെടുക്കുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ അഭി മാനിക്കുന്നു. അന്ന് ആദ്യമായിട്ടാണ് ഞാന്‍ ഇരവിപേരൂര്‍ എത്തിയതെങ്കിലും അതിന് മുമ്പ് പലപ്രാവശ്യം പലയിടത്തും പലഗ്രന്ഥങ്ങളിലും അദ്ദേഹത്തെ പരാമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്.
കേരളത്തിന്റെ ചരിത്രം സൃഷ്ടിച്ചവരില്‍ ഞാന്‍ ബഹുമാനിക്കു കയും സ്‌നേഹിക്കു കയും ആദരിക്കുകയും ചെയ്യുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് യോഹന്നാന്‍ ഉപദേശി. അദ്ദേഹം ഇന്ന് അറിയപ്പെടുന്നത് ഏറെയും കുമാരഗുരുദേവന്‍ എന്നാണ്. ഞാന്‍ ആദരിക്കുന്ന മറ്റൊരാള്‍ മഹാത്മാ അയ്യന്‍കാളിയും പിന്നെ ശ്രീനാരായണ ഗുരുവും. പിന്നെ അവര്‍ക്കെല്ലാം മുമ്പേ ജനിച്ച് അവര്‍ക്ക് വഴി കാണിച്ചുകൊടുത്ത വൈകുണ്ഠസ്വാമികളും ആണ്. ഈ നാലുപേരില്‍ തന്നെ യോഹന്നാന്‍ ഉപദേശിയോട് എനിക്ക് പ്രത്യേക താല്‍പര്യം കൂടിയുണ്ട്.
‘കേരളത്തിലുള്ള ചരിത്രങ്ങളോരോന്നും
പരിശോധനചെയ്യാനൊരുങ്ങി
എന്റെ വംശത്തെ കാണുന്നില്ല
കാണുന്നില്ലൊരക്ഷരവുമെന്റെ വംശത്തേപ്പറ്റി
കാണുന്നുണ്ടങ്ങനേകവംശത്തിന്‍ ചരിത്രങ്ങള്‍
പൂര്‍വ്വ വംശത്തിന്‍ കഥയെഴുതി വച്ചീടാന്‍
പണ്ടീയുര്‍വ്വിയിലൊരുവനുമില്ലാതെപോയല്ലോ’


എന്നു വിലപിച്ചത് അദ്ദേഹം മാത്രമാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ ക്കാലമായി കേരളത്തിലെ അടിസ്ഥാന ജനവംശങ്ങളുടെ ചരിത്രം അന്വേഷിച്ചുനടക്കുന്ന ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്റെ ഇഷ്ടദേവന്‍ അദ്ദേഹമാണ് എന്നവകാശപ്പെടു ന്നതില്‍ എനിക്കഭിമാനമുണ്ട്. അദ്ദേഹം അങ്ങനെ വിലപിച്ചത് ഞാന്‍ ജനിക്കുന്നതി നും മുമ്പാണ്.
ഒരു നൂറ്റാണ്ടിന് മുമ്പ് കേരളത്തില്‍ യോഹന്നാന്‍ ഉപദേശിയോളം ചരിത്രബോധ മുള്ള വര്‍ ആരുമുണ്ടായിരുന്നില്ല. അദ്ദേഹം ജനിച്ചത് 1879 ഫെബ്രുവരി 17-ാം തീയതിയാണ്. 1939 ജൂണ്‍ 29 നാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന് സ്വന്തം വംശത്തിന്റെ ചരിത്രം അറിഞ്ഞുകൂടാ യിരുന്നുവെങ്കിലും അത് അറിയണമെന്ന കലശലായ ആഗ്രഹം ഉണ്ടായിരുന്നു. അദ്ദേഹം അത് ഒരു പരിധിവരെ കണ്ടെത്തു കയും ചെയ്തിരുന്നു. അന്നിവിടെ അമരകോശവും സിദ്ധരൂപവും പരിചയമു ള്ളവര്‍ അനേകരുണ്ടായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഉന്നത മേഖലകള്‍ കണ്ടെത്തിയവര്‍ ഏറെയുണ്ടായിരുന്നു. അന്നിവിടെ അധീശത്വം പുലര്‍ത്തിയിരുന്ന ബ്രിട്ടീഷിന്ത്യാ സര്‍ക്കാരില്‍ ഗുമസ്തപ്പണിക്ക് ഇംഗ്ലീഷ് വശമാക്കേണ്ടത് അത്യാവശ്യ മായിരുന്നു. അന്നതായിരുന്നു ഇവിടെ പലരുടെയും മോഹന സ്വപ്നം. പക്ഷേ സ്വന്തം ജനത്തിന്റെ ചരിത്രരാഹിത്യ ത്തെപ്പറ്റി വിലപിച്ചവര്‍ വേറെ ആരുമില്ലാ യിരുന്നു. സ്വന്തം സമുദായത്തി ന്റെയോ രാജ്യത്തിന്റെയോ ചരിത്രം അവര്‍ ക്കാര്‍ക്കും അന്ന് അറിയാമായിരുന്നില്ല. അങ്ങനെ ഒന്ന് ആവശ്യമാണ് എന്ന ബോധം പോലും അന്ന് ആര്‍ക്കും ഉണ്ടായിരുന്നില്ല. അവരെല്ലാവരും ഏതാനും ഐതീഹ്യങ്ങളെക്കൊണ്ട് നിര്‍വൃതി നേടിയിരുന്നു. അവര്‍ണരുടെ മാത്രമല്ല, സവര്‍ണരുടെയും സ്ഥിതി അതുതന്നെ. ചരിത്ര ത്തിന് ഇന്നു വന്നു ചേര്‍ന്നിരിക്കുന്ന അമിതപ്രാധാന്യം മുക്കാല്‍ നൂറ്റാണ്ടിനു മുമ്പ് തന്നെ കാണാന്‍ കഴിഞ്ഞ ധിഷണാശാ ലിയായിരുന്നു ഉപദേശി. അദ്ദേഹത്തെ ഒരു ചരിത്രപുരുഷനാക്കി മാറ്റുവാന്‍ അതു ധാരാളം മതി.
പരശുരാമന്‍ മഴു എറിഞ്ഞു അറബിക്കടലില്‍ നിന്നും കേരളം പൊക്കിയെടുത്തു, വടക്കു നിന്നും ബ്രാഹ്മണരെ കൊണ്ടുവന്നു താമസി പ്പിച്ചു. അവര്‍ക്കായി കേരളം നല്‍കി. ആ ബ്രാഹ്മണര്‍ അങ്ങനെ തങ്ങള്‍ക്ക് ലഭിച്ച ഭൂമി നോക്കി നടത്തുവാനായി പാണ്ടിയില്‍ നിന്നും പെരുമാക്കന്‍മാരെ കൊണ്ടു വന്നു. അവര്‍ കേരളം ഭരിച്ചു. അവസാ നത്തെ പെരുമാള്‍ കേരളം അദ്ദേഹത്തിന്റെ സ്വന്തക്കാ രായ പലര്‍ക്കായി വീതിച്ചു കൊടുത്തിട്ട് മക്കത്തിന് പോയി. തീര്‍ന്നു കേരളത്തെപ്പറ്റിയുള്ള അവരു ടെ ചരിത്രം.
ഈ ബ്രാഹ്മണരുടെയും പെരുമാക്കന്‍മാരുടെയും അനേകം ഇരട്ടി സവര്‍ണ-അവര്‍ണ വര്‍ഗ്ഗക്കാര്‍ ഇന്ന് ഈ കേരളത്തിലുണ്ട്. അവരില്‍പ്പെട്ടതാണ് യോഹന്നാന്‍ ഉപദേശിയും അദ്ദേഹത്തിന്റെ വംശക്കാരും ജാതിക്കാരും. അവര്‍ എങ്ങനെ ഇവിടെ ഉണ്ടായി? എവിടെ നിന്നും വന്നു? എങ്ങനെ വന്നു? എന്നു വന്നു? ആരു കൊണ്ടുവന്നു? ആരാണ് അവരുടെ പരശുരാമന്‍? അതിനൊന്നിനും ഉത്തരമില്ല. അതാണ് അന്നത്തെ അവരുടെ ചരിത്രബോധം. ഇന്നും സ്ഥിതിക്ക് വലിയ മാറ്റ മൊന്നും വന്നിട്ടില്ല.
യോഹന്നാന്‍ ഉപദേശിയെപ്പറ്റിയുള്ള പഠനം തന്നെ കേരളത്തിന്റെ ഇന്നലെകളെ പ്പറ്റിയുള്ള പഠനത്തിന്റെ ഭാഗമാണ്. അടിമയുടെ ചാളയില്‍ നിന്നും മഹര്‍ഷിയുടെ ആശ്രമത്തിലേക്കുള്ള നീണ്ട പ്രയാണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. യാത്ര ക്ലേശപൂരിതമായിരുന്നുവെങ്കിലും വഴിയില്‍ അദ്ദേഹം വീണില്ല. ലക്ഷ്യസ്ഥാനത്തു തന്നെ എത്തി. 1924 ല്‍ സര്‍ ജോണ്‍മാര്‍ഷല്‍ സൈന്ധവ സംസ്‌ക്കാരത്തെപ്പറ്റിയുള്ള തന്റെ ആദ്യ പ്രസ്താവന നടത്തുന്നതിന് 15 വര്‍ഷം മുമ്പ്, 1909 ല്‍, ഇന്ത്യയിലെ ആദിമ ജനതയെപ്പറ്റിയും അവരുടെ ദ്രാവിഡ ബന്ധത്തെപ്പറ്റിയും സംസ്‌ക്കാര ത്തെപ്പറ്റിയും തന്റെ ആശയം പുറത്തുവിട്ട യോഹന്നാന്‍ ഉപദേശിയുടെ ചരിത്ര ബോധം മാത്രമല്ല ചരിത്രയുക്തിയും ഭാവനയും അതുല്യ പ്രതിഭയും എത്ര ശ്ലാഘിച്ചാലും മതിയാവുകയില്ല.
കേരള ചരിത്രത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിശ്ചലാവസ്ഥ യില്‍ നിന്ന് 53f7ba28231f8.imageമാറ്റത്തിന്റെ ആരംഭം കുറിച്ച മഹാത്മാവാ ണദ്ദേഹം. ആ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് വലിയ കല്ലുകള്‍ പെറുക്കി എറിഞ്ഞ് വലിയ അലകള്‍ സൃഷ്ടി ച്ചു. അദ്ദേഹം തന്റെ വംശ ത്തിന്റെ ചരിത്രം പല ഇടങ്ങളിലും അന്വേഷിച്ചു. ‘കുന്തം പോയാല്‍ കുടത്തിലും തപ്പണം’ എന്നാ ണല്ലോ പ്രമാണം. അങ്ങനെയാണ് അദ്ദേഹം പരിചിതമായ എല്ലാ സ്ഥലത്തും ഗ്രന്ഥങ്ങളിലും വ്യക്തികളിലും അന്വേ ഷിച്ചത്. അവിടെ ഒരിട ത്തും അദ്ദേ ഹത്തിന് അത് കണ്ടെത്താന്‍ കഴി ഞ്ഞില്ല. അക്കൂട്ടത്തി ലാണ് അദ്ദേഹം അത് ബൈബിളിലും പരതിയത്. അവിടെയും കണ്ടില്ല. പിന്നെ അദ്ദേഹത്തിന്റെ ജീവിതം അതിനുവേണ്ടി യുള്ള ഒരു യജ്ഞമാ യിരുന്നു എന്ന് പറയാം. അക്കൂട്ടത്തില്‍ തന്റെ വംശത്തിന്റെ ചരിത്രം മാത്രമല്ല മറ്റു പലതും അദ്ദേ ഹത്തിന് ലഭിച്ചു. അതാണ് പ്രത്യക്ഷ രക്ഷാദൈവസഭയുടെ ഉത്ഭവ കാരണം.

No comments:

Post a Comment